ബിനീഷ് കോടിയേരി അനൂപിന്റെ ബോസ്; മൂന്നര കോടിയോളം രൂപ കൈമാറിയെന്നും ഇ.ഡി

ബിനീഷ് കോടിയേരി അനൂപിന്റെ ബോസ്; മൂന്നര കോടിയോളം രൂപ കൈമാറിയെന്നും ഇ.ഡി

ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് പുറത്തു വന്നു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനു വേണ്ടി ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഇ.ഡി. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാണ് ലഭിച്ചത്.

മയക്കുമരുന്നു കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ ഇ.ഡി. സൂചിപ്പിക്കുന്നു. ബെംഗളൂരുവിൽ താൻ നടത്തിയിരുന്ന റെസ്റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്.

അനൂപിന്റെ ബോസ് ആണ് ബിനീഷെന്നും പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും വെളിപ്പെടുത്തി. ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇ.ഡി. റിപ്പോർട്ടിലുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

Share this story