മുഖ്യമന്ത്രി ഇന്നലെ രാജിവെക്കുമെന്നാണ് ജനം കരുതിയത്; എന്നാൽ പ്രത്യേക തരം ക്യാപ്‌സൂൾ അവതരിപ്പിച്ചുവെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഇന്നലെ രാജിവെക്കുമെന്നാണ് ജനം കരുതിയത്; എന്നാൽ പ്രത്യേക തരം ക്യാപ്‌സൂൾ അവതരിപ്പിച്ചുവെന്ന് ചെന്നിത്തല

പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ മുഖ്യമന്ത്രി രാജി പ്രഖ്യാപിക്കുമെന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്‌സൂളാണെന്ന് ചെന്നിത്തല പറഞ്ഞു

ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പാർട്ടിക്കാണോ ഭരണത്തിനാണോ ദുർഗന്ധം എന്ന് മാത്രമാണ് സംശയം. കള്ളപ്പണ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും അറസ്റ്റിലായി. ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്‌ലിനിലും പിണറായി ചെയ്തത് ഇതു തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു

മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നു. സ്പ്രിംക്ലർ, ബെവ്‌കോ, പമ്പ മണൽക്കടത്ത്, ലൈഫ് മിഷൻ അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കർ ചെയ്തതാണ്. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്.

മയക്കുമരുന്ന് ശക്തികളുടെ പിന്നിൽ പാർട്ടി സെക്രട്ടറിയുടെ മകനാണ്. പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള മര്യാദ കോടിയേരി കാണിക്കണം. ഈ സർക്കാർ ഒരു ഭാരമായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.

Share this story