ആലിബാബയും നാൽപത് കള്ളൻമാരുമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് ശിവശങ്കറെ പേടി

ആലിബാബയും നാൽപത് കള്ളൻമാരുമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് ശിവശങ്കറെ പേടി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറി. ജനകീയ സർക്കാരിന്റെ കാലത്ത് ഉണ്ടാകാൻ പാടില്ലാത്ത തെറ്റുകളുടെ പരമ്പരയാണ് ഇടതു സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്

എം ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായപ്പോൾ മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് 21 തവണ ശിവശങ്കർ സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്

പമ്പ മണൽകടത്ത്, ഇ മൊബിലിറ്റി, ബെവ്‌കോ ആപ്പിലും ശിവശങ്കറിലൂടെ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. ആലിബാബയും 40 കള്ളൻമാരുമാണ് കേരളം ഭരിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരെ കേരളാ പോലീസ് കേസെടുക്കണം. ശിവശങ്കറെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story