ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച; പോലീസുകാർക്കെതിരെ നടപടി

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച; പോലീസുകാർക്കെതിരെ നടപടി

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ പോലീസുകാർക്കെതിരെ നടപടി. മ്യൂസിയം സിഐയെയും എസ് ഐയെയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരക്കാർ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരിക്കെയാണ് പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. സംഭവത്തിൽ കമ്മീഷണറേയും ഡി.സിപിയേയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു.

Share this story