സ്വർണക്കടത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പി എക്ക് പങ്ക്, ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തുവെന്നും കെ സുരേന്ദ്രൻ

സ്വർണക്കടത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പി എക്ക് പങ്ക്, ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തുവെന്നും കെ സുരേന്ദ്രൻ

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പിഎക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്‌പോർട്‌സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പി എ സിപിഎം നോമിനിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു

ഔദ്യോഗിക വാഹനം നിരവധി തവണ ദുരുപയോഗം ചെയ്തു. നിരവധി തവണ സ്വർണക്കടത്തിന് കൂട്ടുനിന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോടിയേരിയും പിണറായിയും ശുപാർശ ചെയ്ത് യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ ശുപാർശപ്രകാരമാണ് അവരെ മേഴ്‌സി കുട്ടന്റെ പി എ ആക്കിയത്.

സ്‌പോർട്‌സ് കൗൺസിലിന്റെ കാർ സ്വർണക്കടത്തിനായി ഉപയോഗിച്ചു. വിമാനത്താവളങ്ങളിലേക്കും ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഈ കാർ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വർണക്കടത്ത് പിടിച്ച ദിവസം കാർ ബംഗളൂരുവിലേക്ക് പോയതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പി എ ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സിപിഎമ്മും സർക്കാരും വ്യക്തമാക്കണം. കേരളാ ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചെടുക്കാൻ ബിനീഷ് കോടിയേരിയെ മുന്നിൽ നിർത്തി ബിനാമി സംഘങ്ങൾ വലിയ നീക്കങ്ങൾ നടത്തി. ഇക്കാര്യത്തിലും അന്വേഷണം വേണം. കെ സി എയെ മറയാക്കി ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വിവരം വന്നിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

Share this story