കുതിരാനില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

കുതിരാനില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

കുതിരാന്‍ ദേശീയ പാതയില്‍ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തുരങ്കത്തിന് സമീപം രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.

മറ്റൊരു ലോറിയെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമം നാല് ലോറികള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ കലാശിക്കുകയായിരുന്നു. രണ്ടു ലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞു വീണു. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Share this story