അടിസ്ഥാനരഹിതമായ ആരോപണം: കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ

Share with your friends

സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്‌സി കുട്ടൻ. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചാരണം നടത്താനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും മേഴ്‌സി കുട്ടൻ പറഞ്ഞു

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റാണ് മേഴ്‌സി കുട്ടൻ. കൗൺസിൽ പ്രസിഡന്റിന്റെ കാർ സ്വർണക്കടത്തിന് ഉപയോഗിച്ചുവെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പ്രസിഡന്റിന്റെ പി എക്ക് സ്വർണക്കടത്തുമായി പങ്കുണ്ടെന്നും പിഎ സിപിഎം നോമിനി ആണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-