അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നു: എസ് ആർ പി

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നു: എസ് ആർ പി

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കേന്ദ്രം ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. സിബിഐ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും എസ് ആർ പി ആരോപിച്ചു

ബിജെപിയുടെ കേന്ദ്രമന്ത്രിമാരും നേതാക്കളും നേരിട്ട് നൽകുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏജൻസികളുടെ അന്വേഷണം. രഹസ്യവിവരങ്ങൾ അന്വേഷണ ഏജൻസികൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു

ബിനീഷ് കോടിയേരിയെ പാർട്ടി സംരക്ഷിക്കില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ മാത്രമാണ് ബിനീഷ്. കേസിൽ അന്വേഷണം നടക്കട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ബിനീഷ് ശിക്ഷിക്കപ്പെടട്ടെയെന്നും എസ് ആർ പി പറഞ്ഞു.

Share this story