മുന്നാക്ക സംവരണം; സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയെന്ന് കുഞ്ഞാലിക്കുട്ടി

മുന്നാക്ക സംവരണം; സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മുഖം അഴിമതിയില്‍ നഷ്ടപ്പെട്ടു എന്ന് പി കെ കുഞ്ഞാലിക്കുട്ടി എം.പി. സംവരണ സമുദായങ്ങളോട് കേരള സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയാണ്. സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. സംവരണ സമുദായ സംലടനകള്‍ക്കൊപ്പം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും മുസ്ലീം ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയല്ല സാമൂഹ്യനീതിയാണ് ഇത്. ഒറ്റക്കെട്ടായി യു.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടും. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share this story