മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. മുല്ലപ്പള്ളിയുടെ പരാമർശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാചികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നതെന്ന് മന്ത്രി ചോദിച്ചു

ആക്രമിക്കപ്പെട്ടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതു കൊണ്ടല്ല. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്ത് ഉണ്ടാക്കും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതു കൊണ്ട് മാത്രമായില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീ എന്നായിരുന്നു സോളാർ കേസിലെ പരാതിക്കാരിയെ മുല്ലപ്പള്ളി വിശേഷിപ്പിച്ചത്. ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചെന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ ഒരിക്കൽ പോലും ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് സമൂഹത്തിലുള്ളത്. എന്നാൽ തുടരെ തുടരെ സംസ്ഥാനം മുഴുവൻ എന്നെ ബലാത്സംഗത്തിന് വിധേയമാക്കി കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ…ഇങ്ങനെയായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്ന സ്ത്രീവിരുദ്ധ പരാമർശം

Share this story