സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ; വിവാദമായപ്പോൾ ഖേദപ്രകടനം

സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ; വിവാദമായപ്പോൾ ഖേദപ്രകടനം

സോളാർ കേസ് പരാതിക്കെതിരെ അധിക്ഷേപ പരമാർശങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുങ്ങിത്താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നായിരുന്നു രാമചന്ദ്രന്റെ അധിക്ഷേപം

സംഭവം വിവാദമായതോടെ ഇതേ വേദിയിൽ തന്നെ മുല്ലപ്പള്ളി ഖേദപ്രകടനം നടത്തി. സോളാർ കേസ് മുൻനിർത്തി പ്രതിപക്ഷത്തിനെതിരെ സർക്കാർ നീക്കം ശക്തമാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു.

Share this story