നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെച്ച് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെച്ച് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെച്ച് ഹൈക്കോടതി ഉത്തരവ്. വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവെക്കാനാണ് നിർദേശം. കേസ് ഇതുവരെ തീർപ്പാക്കിയിട്ടില്ല.

നേരത്തെ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ രംഗത്തു വന്നിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നിൽ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്

നടിയുടെയും മഞ്ജു വാര്യരുടെയും അടക്കമുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മൊഴിയും നടിയുടെ ചില മൊഴികളും രേഖപ്പെടുത്തിയിട്ടില്ല

Share this story