കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വമർശനം

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വമർശനം

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പിണറായി വിജയൻ. അന്വേഷണം ഏജൻസികൾ സാമാന്യ മര്യാദകൾ ലംഘിക്കുന്നു എന്നായിരുന്നു മുഖ്യ മന്ത്രിയുടെ വിമർശനം. എന്‍ഫോഴ്സ്മെന്റ് പരിധിയും പരിമതിയും ലംഘിക്കുന്നു.

സി.എ.ജിയുടെ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ഏജന്‍സികള്‍ സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നു. ശരിയായ ദിശയിലുളള അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നൽകും. എല്ലാ വിധത്തിലുമുള്ള അന്വേഷണത്തേയും സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Share this story