നിക്ഷേപകരുടെ 10 കോടിക്ക് കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി കണ്ടെത്തൽ

നിക്ഷേപകരുടെ 10 കോടിക്ക് കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി കണ്ടെത്തൽ

മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ നിർണായക കണ്ടെത്തൽ നിക്ഷേപകരുടെ പത്ത് കോടി രൂപക്ക് കമറുദ്ദീനും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളും ചേർന്ന് ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി

ഈ ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്റർ ഉൾപ്പെടുത്തിയിട്ടുമില്ല. ഭൂമി വാങ്ങിയത് അനധികൃത ഇടപാടാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വിൽക്കാനും സഹായിച്ചവരെ അടുതത് ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

ജ്വല്ലറിയുടെ ആസ്തികളിൽ ഉൾപ്പെടുന്ന വാഹനങ്ങളും ഇവർ വിറ്റതായി നേരത്തെ കണ്ടെത്തിയിരുന്നു. 11 വാഹനങ്ങളിൽ 9 വാഹനങ്ങളാണ് വിറ്റത്. ഇവ കണ്ടുകെട്ടാനും നടപടി ആരംഭിച്ചിട്ടുണ്ട്.

Share this story