സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ കുമ്മനം പരാതിക്കാരന് 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ കുമ്മനം പരാതിക്കാരന് 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി

തിരുവനന്തപുരം: ബിജെപി മുൻ കേരള അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. കിട്ടാനുള്ള മുഴുവൻ പണവും കിട്ടയിതടെ പരാതിക്കാരനായ ഹരികൃഷ്ണൻ പൊലീസിന് നൽകിയ പരാതി പിൻവലിച്ചിരിക്കുകയാണ്. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീർപ്പാക്കിയിരിക്കുന്നത്.

കിട്ടാനുള്ള മുഴുവൻ പണവും ലഭിച്ചെന്നും എഫ്ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണൻ പറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിൻ്റെ ഭാഗമായി ഹരികൃഷ്ണന് നൽകിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരൻ്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്. പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങിയിരുന്നു.

Share this story