സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലം മാറ്റി നിർത്താൻ ആലോചന; കോടിയേരി സന്നദ്ധത അറിയിച്ചു

സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലം മാറ്റി നിർത്താൻ ആലോചന; കോടിയേരി സന്നദ്ധത അറിയിച്ചു

ബിനീഷ് കോടിയേരി ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ അറസ്റ്റിലായതോടെ പ്രതിസന്ധി മറികടക്കാൻ സിപിഎം നേതൃതലത്തിൽ ആലോചന തുടങ്ങി. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് തത്കാലം മാറിനിൽക്കുകയെന്ന ആശയവും പാർട്ടിൽ സജീവമാണ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യമായതിനാൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന അഭിപ്രായങ്ങളാണ് പാർട്ടിയിൽ നിന്ന് ഉയരുന്നത്. കോടിയേരി ഒഴിയേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി കഴിഞ്ഞാഴ്ച പ്രതികരിച്ചത്.

അതേസമയം ബിനീഷിനെതിരായ വകുപ്പുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് മാറിയൊരു ചിന്തക്ക് സിപിഎമ്മിൽ കളമൊരുങ്ങിയത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചതായാണ് റിപ്പോർട്ട്. മാറി നിൽക്കുകയാണെങ്കിൽ പകരം എസ് രാമചന്ദ്രൻ പിള്ളക്കോ എം വി ഗോവിന്ദൻ മാസ്റ്റർക്കോ ചുമതല കൊടുത്തേക്കും.

Share this story