വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. തണ്ടർ ബോൾട്ട് സംഘമാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറക്കും ബാണാസുര സാഗർ ഡാമിനും ഇടയിലുള്ള വനമേഖലയിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ

ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് പോലീസ് പറയുന്നത്. 35 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും തിരിച്ച് വെടിവെക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു

കൊല്ലപ്പെട്ടയാളിൽ നിന്ന് തോക്കും പിടികൂടിയിട്ടുണ്ട്. മൂന്ന് മാവോയിസ്റ്റുകലാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടൽ നടന്ന വനമേഖലയിലേക്ക് പോലീസ് ആരെയും കയറ്റി വിടുന്നില്ല. മാവോയിസ്റ്റ് കബനി ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

Share this story