അന്തസ്സുണ്ടെങ്കിൽ കോടിയേരി രാജിവെക്കണം, ബീനീഷിന്റെ വീട്ടിലെ റെയ്ഡ് സിപിഎമ്മിന്റെ ജീർണത തെളിയിക്കുന്നുവെന്ന് ചെന്നിത്തല

അന്തസ്സുണ്ടെങ്കിൽ കോടിയേരി രാജിവെക്കണം, ബീനീഷിന്റെ വീട്ടിലെ റെയ്ഡ് സിപിഎമ്മിന്റെ ജീർണത തെളിയിക്കുന്നുവെന്ന് ചെന്നിത്തല

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടക്കുന്നത് സിപിഎമ്മിന്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത്. ആദർശനം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.

അന്തസ്സുണ്ടെങ്കിൽ കോടിയേരി രാജിവെക്കണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്. ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിന് അറിയാമെന്നതിന്റെ തെളിവാണ്.

കെ ഫോൺ പദ്ധതിയിലും അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. പദ്ധതിക്ക് ആരും എതിരല്ല. പദ്ധതിയുടെ പേരിൽ നടക്കുന്ന അഴിമതി കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Share this story