സാമ്പത്തിക സംവരണം: സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി

സാമ്പത്തിക സംവരണം: സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി

സംവരണ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു

ഇടതു സർക്കാരിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. വിദ്യാഭ്യാസ മേഖലയിലെ മുന്നോക്ക സംവരണത്തിൽ ഗൂഢാലോചനയുണ്ട്. ഇതിന് കാരണം ഉദ്യോഗസ്ഥരാണോ സർക്കാരാണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറുമെന്നും എന്നാൽ തിരുത്താൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Share this story