കമറുദ്ദീനെ മുസ്ലിം ലീഗ് കൈയൊഴിയുന്നു; എംഎൽഎ സ്ഥാനം രാജിവെപ്പിക്കാനും നീക്കം

കമറുദ്ദീനെ മുസ്ലിം ലീഗ് കൈയൊഴിയുന്നു; എംഎൽഎ സ്ഥാനം രാജിവെപ്പിക്കാനും നീക്കം

ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതിയും ലീഗ് എംഎൽഎയുമായ എംസി കമറുദ്ദീനെ പാർട്ടി കൈവിടുന്നതായി സൂചന. കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കമറുദ്ദീനെ കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിക്കാനുള്ള നീക്കം ലീഗ് നേതൃത്വം നടത്തുന്നതായാണ് റിപ്പോർട്ട്

തട്ടിപ്പും ബാധ്യതകളുമെല്ലാം കമറുദ്ദീന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും പാർട്ടിക്ക് ഇത് ഏറ്റെടുക്കാനാകില്ലെന്നുമാണ് നേതാക്കളുടെ നിലപാട്. വിഷയത്തിൽ അണികൾക്കിടയിലുണ്ടായ രോഷം തണുപ്പിക്കുന്നതിനും കമറുദ്ദീൻ രാജിവെക്കേണ്ടത് ആവശ്യമാണെന്ന് ഇവർ പറയുന്നു

നേരത്തെ കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ആസ്തികൾ വിറ്റ് ബാധ്യത തീർക്കുമെന്നാണ് കമറുദ്ദീൻ അറിയിച്ചത്. എന്നാൽ ആസ്തിയേക്കാൾ കൂടുതലാണ് ബാധ്യതകൾ. 120 കോടിയോളം രൂപ നിക്ഷേപകർക്കായി നൽകാനുണ്ട്. എന്നാൽ ജ്വല്ലറി മാനേജ്‌മെന്റിന് കൈവശം ആസ്തിയായി ഉള്ളത് 10 കോടി രൂപയിൽ താഴെയാണ്.

Share this story