യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു; അന്ത്യം കൊവിഡ് ചികിത്സയിൽ കഴിയവെ

യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു; അന്ത്യം കൊവിഡ് ചികിത്സയിൽ കഴിയവെ

യുവജന ക്ഷേമബോർഡ് വൈസ് ചെയർമാനും ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. കൊവിഡ് ചികിത്സയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. ഇന്ന് രാവിലെ 8.15ഓടെയാണ് ഹൃദയാഘാതമുണ്ടായതും മരണം സംഭവിച്ചതും.

വിദ്യാർഥി സമരങ്ങളുടെ പോരാളി ആയിരുന്ന ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായാണ് അറിയപ്പെട്ടിരുന്നത്. സംഘടനാ രംഗത്തായിരുന്നു കൂടുതൽ പ്രവർത്തനവും. ശാരീരിക പരിമിതികൾ പോലും മറികടന്നാണ് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം എത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി പ്രവർത്തിക്കവെയാണ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനാകുന്നത്.

Share this story