ബിനീഷിന്റെ വീട്ടിലെ റെയ്ഡ്: ഇ ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് സിപിഎം

ബിനീഷിന്റെ വീട്ടിലെ റെയ്ഡ്: ഇ ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് സിപിഎം

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്നും ഇ ഡി ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവൈലബിൾ പി ബി യോഗമാണ് നിരീക്ഷണം നടത്തിയത്.

കേസിൽ പാർട്ടി ഇടപെടില്ലെന്ന നിലപാടിൽ മാറ്റമില്ല. ബിനീഷിന്റെ കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു. ഇന്നലെയാണ് ബിനീഷിന്റെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. 26 മണിക്കൂർ നീണ്ട റെയ്ഡിൽ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു.

Share this story