ബിനീഷിന്റെ ഭാര്യയെയും കുട്ടിയെയും തടഞ്ഞുവെച്ചിരിക്കുന്നു; ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി ബന്ധുക്കൾ
ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുട്ടിയെയും വീടിനുള്ളിൽ തടഞ്ഞുവെച്ചിരിക്കുന്നതായി ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി. ബിനീഷിന്റെ അമ്മാവൻ പ്രദീപാണ് പോലീസിൽ പരാതി നൽകിയത്
ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇ ഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ബിനീഷിന്റെ ഭാര്യയെ കാണാതെ മടങ്ങി പോകില്ലെന്ന നിലപാടിലുറച്ച് ബന്ധുക്കൾ വീടിന് പുറത്ത് തുടരുകയാണ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
