ബിലീവേഴ്‌സ് ചർച്ചിലെ റെയ്ഡ്; കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു വെച്ച 54 ലക്ഷം രൂപ പിടികൂടി

ബിലീവേഴ്‌സ് ചർച്ചിലെ റെയ്ഡ്; കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു വെച്ച 54 ലക്ഷം രൂപ പിടികൂടി

ബിലിവേഴ്സ് ചർച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഒളിപ്പിച്ചു വെച്ച പണം പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ 54 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

യോഹന്നാനും ഇദ്ദേഹത്തിന്റെ ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യാ ട്രസ്റ്റ് എന്നിവ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് 2012ൽ സംസ്ഥാന സർക്കാർ യോഹന്നാന് എതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു

Share this story