ഇടുക്കിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജയിലിൽ തൂങ്ങിമരിച്ചു

ഇടുക്കിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജയിലിൽ തൂങ്ങിമരിച്ചു

ഇടുക്കിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. മനു മനോജാണ് മുട്ടം ജയിലിൽ തൂങ്ങിമരിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടി നേരത്തെ തീ കൊളുത്തി മരിച്ചിരുന്നു

പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന മനു നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. വീട്ടുകാർ വിവരം അറിഞ്ഞതിന് പിന്നാലെ ഒക്ടോബർ 22നാണ് പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിരുവവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.

Share this story