അഭിമാനാർഹമായ നേട്ടവുമായി പിണറായി സർക്കാർ; 60 ദിവസം കൊണ്ട് 61,290 പേർക്ക് തൊഴിൽ അവസരങ്ങൾ

Share with your friends

സംസ്ഥാനത്ത് കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ 61290 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ 100 ദിവസം 100 പദ്ധതികളുടെ ഭാഗമായി രണ്ട് മാസം കൊണ്ട് അമ്പതിനായിരം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം ഇതോടെ യാഥാർഥ്യമായി. നാല് മാസത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡിസംബർ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. ഇങ്ങനെ നാല് മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം

സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി രണ്ട് മാസം കൊണ്ട് 19,607 പേർക്ക് തൊഴിൽ നൽകി. ഇതിൽ താത്കാലിക ജീവനക്കാരും ഉൽപ്പെടും. കൂടാതെ സർക്കാരിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ സംരഭങ്ങളിലൂടെ 41,683 പേർക്ക് തൊഴിൽ ലഭിച്ചു

കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 19,135 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകി. ഏറ്റവും കൂടുതൽ സൃഷ്ടിക്കപ്പെട്ടത് സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിലാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!