ശബരിമല ക്ഷേത്രത്തിലെ പ്രസാദവും അരവണയും സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമല ക്ഷേത്രത്തിലെ പ്രസാദവും അരവണയും സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് വീട്ടിലെത്തിക്കാനൊരുങ്ങി തപാൽവകുപ്പ്. കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്.

സ്വാമിപ്രസാദം എന്നാണ് പേര്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ-പേയ്‌മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നവംബര്‍ 6 മുതല്‍ ബുക്കിംഗ് തുടങ്ങും. നവംബര്‍ 16 മുതലാണ് കിറ്റുകള്‍ അയച്ചു തുടങ്ങുക.

Share this story