ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി

എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിവിൽ ആൻഡ് സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. ഇ ഡി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി

ആദ്യം പത്ത് ദിവസത്തേക്കാണ് ഇ ഡി കസ്റ്റഡിക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഇതിന്റെ കാലാവധി ഇന്ന് തീർന്നതിനെ തുടർന്നാണ് വീണ്ടും കസ്റ്റഡി കാലാവധി നീട്ടാൻ ഇ ഡി അപേക്ഷ നൽകിയത്.

കസ്റ്റഡി നീട്ടുന്നതിനെ ബിനീഷിന്റെ അഭിഭാഷകർ ശക്തമായി എതിർത്തിരുന്നു. ബിനീഷിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും ചികിത്സ നിഷേധിച്ചതായി അഭിഭാഷകർ ആരോപിച്ചു.

Share this story