സത്യം തെളിയിക്കാനുള്ള സുവർണാവസരം: ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനോട് മന്ത്രി ജലീലിന്റെ പ്രതികരണം

സത്യം തെളിയിക്കാനുള്ള സുവർണാവസരം: ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനോട് മന്ത്രി ജലീലിന്റെ പ്രതികരണം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സത്യം തെളിയിക്കാനുള്ള സുവർണാവസരമായി കാണുന്നുവെന്ന് മന്ത്രി കെ ടി ജലീൽ. ചോദ്യം ചെയ്യലിിന് ഹാജരാകുമെന്നും മന്ത്രി അറിയിച്ചു

നയതന്ത്ര പാഴ്‌സൽ വഴിയെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെ എൻഐഎയും ഇ ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

Share this story