എം സി കമറുദ്ദീന്റെ അറസ്റ്റ് ഉടനുണ്ടാകും; ചോദ്യം ചെയ്യൽ തുടരുന്നു

എം സി കമറുദ്ദീന്റെ അറസ്റ്റ് ഉടനുണ്ടാകും; ചോദ്യം ചെയ്യൽ തുടരുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. ഇന്ന് രാവിലെ 10 മണി മുതൽ എംസി കമറുദ്ദീനെ ചോദ്യം ചെയ്യുകയാണ്. എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

800ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും അടക്കം ഒട്ടേറെ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്.

80 പേരിൽ നിന്നായി ഇതിനോടകം മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂക്കോയ തങ്ങളെയും കല്ലട്ര മായിൻ ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമറുദ്ദീനെയും ചോദ്യം ചെയ്യുന്നത്.

Share this story