ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മന്ത്രി ജലീലിന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മന്ത്രി ജലീലിന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകി. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ

നികുതി ഇളവിലൂടെ കൊണ്ടുവന്ന മതഗ്രന്ഥം വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. നേരത്തെ എൻഐഎയും ഇ ഡി രണ്ട് തവണയും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര പാഴ്‌സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 4478 കിലോ ഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര പാഴ്‌സൽ വഴി സംസ്ഥാനത്ത് എത്തിച്ചത്.

Share this story