എം സി കമറുദ്ദീന്റെ നിക്ഷേപ തട്ടിപ്പിനെ ന്യായീകരിച്ച് ചെന്നിത്തല; അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയും

എം സി കമറുദ്ദീന്റെ നിക്ഷേപ തട്ടിപ്പിനെ ന്യായീകരിച്ച് ചെന്നിത്തല; അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ ന്യായീകരിച്ചും അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിന് തെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങൾക്കറിയാമെന്ന് ചെന്നിത്തല പറഞ്ഞു.

ബിസിനസ് തകർച്ചയാണുണ്ടായതെന്ന് എം സി കമറുദ്ദീനെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. യുഡിഎഫ് തടസ്സപ്പെടുത്തില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Share this story