ലൈഫ് മിഷൻ ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്; നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മറുപടി നൽകും

ലൈഫ് മിഷൻ ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്; നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മറുപടി നൽകും

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ നിയമപരമായ അധികാരമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നൽകും.

ലൈഫ് മിഷൻ കേസിൽ പ്രതികൾ ഉൾപ്പടെയുള്ളവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് ഇ.ഡി അറിയിച്ചു. പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം ദുർവ്യാഖ്യാനം മാത്രമാണ്. ശിവശങ്കർ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സ്വപ്നക്ക് കൈമാറിയെന്നും ഇ.ഡി വ്യക്തമാക്കി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഫയലുകൾ വിളിച്ചുവരുത്തിയതിനെതിരെ നിയമസഭാ
എത്തിക്സ് കമ്മിറ്റി ഇ.ഡിക്ക് നോട്ടീസ് നൽകിയിരുന്നു. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നൽകിയത്. ഇഡിയുടെ ഇടപെടലുകൾ സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതിയെ അവതാളത്തിലാക്കുന്നു എന്നായിരുന്നു പരാതി.

Share this story