സിപിഎം നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു. കൊവിഡ് ബാധിതനായി എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ശനിയാഴ്ച രാത്രിയോടെ മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്.

ദീർഘകാലം സിപിഎം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കുഴൽമന്ദത്ത് നിന്ന് രണ്ട് തവണ എംഎൽഎയായി. നിലവിൽ കുഴൽമന്ദം ഏരിയാ കമ്മിറ്റി അംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് കോർപേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

Share this story