സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു; ഒരാളെ ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു; ഒരാളെ ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അഫ്‌സൽ അടക്കം അഞ്ച് പേരെ എൻഐഎ പ്രതി ചേർത്തു. മുഹമ്മദ് അഫ്‌സലിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് നാലു പേരെ കൂടി പ്രതി ചേർത്തത്

നാല് പേർ വിദേശത്താണുള്ളത്. ഇവരെ പിടികൂടുന്നതിനായി ഇന്റർപോളിന്റെ സഹായം തേടും. സ്വർണക്കടത്തിന് പണം സമാഹരിക്കാൻ ഗൂഢാലോചന നടത്തിയ സംഘമാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് ഏതെങ്കിലും വിധത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

Share this story