ചോദ്യം ചെയ്യലിനായി മന്ത്രി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി

ചോദ്യം ചെയ്യലിനായി മന്ത്രി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി

നയതന്ത്ര പാഴസൽ വഴി ഖുർആൻ കൊണ്ടുവന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഉച്ചയ്ക്ക് 12 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു

ഔദ്യോഗിക വാഹനത്തിലാണ് ജലീൽ കസ്റ്റംസ് ഓഫീസിലെത്തിയത്. ചോദ്യാവലി തയ്യാറാക്കിയാണ് കസ്റ്റംസ് ജലീലിനെ നേരിടാൻ പോകുന്നത്. മതഗ്രന്ഥം, ഭക്ഷ്യക്കിറ്റ് വിതരണം, കോൺസുലേറ്റ് സന്ദർശനം, സ്വപ്‌നയുമായുള്ള ബന്ധം തുടങ്ങിയവയൊക്കെ ചോദിച്ചറിയും

നേരത്തെ മന്ത്രിയെ എൻഐഎയും ഇ ഡിയും ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. പ്രോട്ടോക്കോൾ ലംഘനവും വിദേശസഹായ നിയന്ത്രണ ചട്ടലംഘനവും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് കസ്റ്റംസ് കരുതുന്നത്.

Share this story