ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. കമറുദ്ദീനെ ഇന്നലെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

നിക്ഷേപകരുടെ പണം ഉപയോഗിച്ച രീതി, ബംഗളൂരുവിലെ ഭൂമി വാങ്ങുന്നതിൽ ഈ പണം ഉപയോഗിച്ചോ, ബിനാമി ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക. കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ

അതേസമയം കൂടുതൽ കേസുകളിൽ എംഎൽഎയെ അറസ്റ്റ് ചെയ്‌തേക്കും. നിലവിൽ അഞ്ചിൽ താഴെ കേസുകളിൽ മാത്രമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നൂറിലധികം കേസുകളാണ് കമറുദ്ദിന് മേലുള്ളത്.

കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ആത്മീയ നേതാവ് കൂടിയായി അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിലാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടന്നത്. പൂക്കോയ ജില്ല വിട്ടതായാണ് സൂചന

Share this story