മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവൻ അപകടത്തിലെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവൻ അപകടത്തിലെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

രവീന്ദ്രന്റെ ജീവൻ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും ബാധ്യതയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ എല്ലാ അഴിമതികളും അറിയുന്ന ഉദ്യോഗസ്ഥരാണ് സി എം രവീന്ദ്രനും പുത്തലത്ത് ദിനേശനും. ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി നടന്നിട്ടുള്ളത്. ഇതെല്ലാം അറിയുന്നവരാണ് രവീന്ദ്രനും ദിനേശും. ഇതിൽ ഒരാളെ ചോദ്യം ചെയ്യാനാണ് ഇ ഡി നോട്ടീസ് നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story