വണ്ടി വിറ്റും ഭാര്യ വീട്ടിൽ നിന്ന് പണം വാങ്ങിയുമാണ് വീട് നിർമിച്ചതെന്ന് കെ എം ഷാജി

വണ്ടി വിറ്റും ഭാര്യ വീട്ടിൽ നിന്ന് പണം വാങ്ങിയുമാണ് വീട് നിർമിച്ചതെന്ന് കെ എം ഷാജി

വാഹനം വിറ്റും ഭാര്യ വീട്ടിൽ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചുമാണ് വീട് നിർമിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയിലാണ് ഷാജി ഇക്കാര്യം പറയുന്നത്.

രണ്ട് വാഹനം വിറ്റ പണവും ഭാര്യ വീട്ടിൽ നിന്നും ലഭിച്ച പണവും ഉപയോഗിച്ചാണ് വീട് നിർമിച്ചത്. കൽപ്പറ്റയിലെ സ്വർണക്കടയിൽ പങ്കാളിത്തമുണ്ടായിരുന്നു. ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഉപേക്ഷിച്ചതായും ഷാജി പറഞ്ഞു

അഴിക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ടാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇന്നലെ ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവ് ടി ടി ഇസ്മായിലിന്റെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെയും ഭാര്യയുടെയും പേരിലുള്ള വസ്തുവകകളുടെ വിശദാംശങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.

Share this story