പ്ലസ് ടു കോഴക്കേസ്: ചോദ്യം ചെയ്യലിനായി കെഎം ഷാജി ഇഡി ഓഫീസിൽ ഹാജരായി

പ്ലസ് ടു കോഴക്കേസ്: ചോദ്യം ചെയ്യലിനായി കെഎം ഷാജി ഇഡി ഓഫീസിൽ ഹാജരായി

പ്ലസ് ടു കോഴക്കേസിൽ ചോദ്യം ചെയ്യലിനായി മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി കോഴിക്കോട് ഇ ഡി ഓഫീസിൽ ഹാജരായി. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്

ഇന്നലെ കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. കൂടാതെ ലീഗ് നേതാവ് ടിടി ഇസ്മായിലിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഷാജിയും ഇസ്മായിലും ചേർന്നാണ് മാലൂർകുന്നിൽ ഭൂമി വാങ്ങിയത്. പിന്നീടിത് ആശയുടെ പേരിലേക്ക് മാറ്റുകയായിരുന്നു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. കോഴിക്കോട് വിജിലൻസ് എസ്പിയോട് അന്വേഷണം നടത്താനാണ് നിർദേശം

Share this story