തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് രണ്ട് സീറ്റുകൾ നൽകി എൽഡിഎഫ്

തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് രണ്ട് സീറ്റുകൾ നൽകി എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് രണ്ട് സീറ്റുകൾ നൽകി എൽ ഡി എഫ്. കാലടി, നലാഞ്ചിറ വാർഡുകളിലാണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക

കാലടിയിൽ നേരത്തെ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് സീറ്റ് ജോസ് വിഭാഗത്തിന് നൽകിയത്. ഡിസംബർ 8നാണ് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ്. മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത്, 14 തീയതികളിൽ രണ്ടും മൂന്നും ഘട്ടം നടക്കും. ഡിസംബർ 16നാണ് വോട്ടെണ്ണൽ

Share this story