മുഖ്യമന്ത്രിയുടെ ഓഫീസിൽ അധോലോക പ്രവർത്തനം; ഐടി @ സ്‌കൂൾ പദ്ധതിയും സംശയനിഴലിലെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസിൽ അധോലോക പ്രവർത്തനം; ഐടി @ സ്‌കൂൾ പദ്ധതിയും സംശയനിഴലിലെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ തന്റെ ഓഫീസിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള കള്ളം ഇഡിയുടെ റിപ്പോർട്ട് വന്നതോടെ പൊളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഐടി@സ്‌കൂൾ പദ്ധതിക്ക് പിന്നിലും സ്വർണക്കടത്തുകാർക്ക് ബന്ധമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു

സ്‌കൂളിൽ വിതരണം ചെയ്ത ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം. വ്യാപകമായ പരാതി ഇതിനെ പറ്റി ഉയർന്നുവരികയാണ്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും അറിയാമായിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ കസേരയിലിരിക്കാൻ അർഹതയില്ല

അധോലോക പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത്. കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ പോലെയൊരാൾ കള്ളക്കടത്തിന് കൂട്ടുനിന്നത് ഗൗരവത്തോടെ കാണണം. സ്വപ്നക്ക് ലഭിച്ച ഒരു കോടി രൂപ കോഴപ്പണം ശിവശങ്കറിനുള്ളതായിരുന്നു എന്നാണ് ഇ ഡി ചൂണ്ടിക്കാണിക്കുന്നത്.

സർക്കാർ പദ്ധതികളെല്ലാം ഒന്നിന് പുറകെ ഒന്നായി സംശയ നിഴലിൽ വരുന്നു. ഇതിന്റെ സംക്ഷിപ്ത രൂപമാണ് കോടതിയിൽ ഇ ഡി നൽകിയ റിപ്പോർട്ടെന്നും ചെന്നിത്തല പറഞ്ഞു.

Share this story