വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീൻ ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീൻ ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീൻ എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. സിവിൽ കേസ് മാത്രമാണിതെന്നും വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നുമാണ് കമറുദ്ദീൻ വാദിക്കുന്നത്

കമറുദ്ദീനെതിരായ വകുപ്പുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വഞ്ചനാ കേസ് റദ്ദാക്കിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Share this story