തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും. അവസാന ഒരു മണിക്കൂർ ഇതിനായി മാറ്റിവെക്കാനാണ് മന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭിക്കും

കൊവിഡ് രോഗികൾക്ക് തപാൽ വോട്ടിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. എന്നാൽ അപേക്ഷ നൽകാനുള്ള തീയതിക്ക് ശേഷം രോഗം വരുന്നവർക്കും വോട്ട് ചെയ്യുന്നതിനാണ് സർക്കാർ പ്രത്യേക സമയം തീരുമാനിച്ചത്

വോട്ടെടുപ്പിന് തൊട്ടുത്ത ദിവസം രോഗം വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം. അവസാനത്തെ ഒരു മണിക്കൂറാണ് ഇത്തരക്കാർക്കായി അനുവദിച്ചിരിക്കുന്നത്. രോഗികൾ പിപിഇ കിറ്റ് സ്വയം വാങ്ങണം. എല്ലാവരും വോട്ട് ചെയ്ത ശേഷമാകും കൊവിഡ് രോഗിക്ക് അവസരം നൽകുക.

Share this story