കസ്റ്റഡി അപേക്ഷ തള്ളി; മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി

കസ്റ്റഡി അപേക്ഷ തള്ളി; മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി

30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം അനുമതി തേടി. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി നിർദേശിച്ചു. അതേസമയം എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളാണെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു

പൂക്കോയ ഒളിവിൽ പോയതിന് രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. കേസിൽ വഞ്ചനാ കുറ്റം നിലനിൽക്കില്ല. സമൂഹത്തിന് മുന്നിൽ എംഎൽഎയെ താറടിക്കുന്നതിനാണ് കേസെന്നും പ്രതിഭാഗം വാദിച്ചു.

Share this story