ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മൂഖ്യസൂത്രധാരൻ കമറുദ്ദീനെന്ന് സർക്കാർ; ഹർജിയിൽ വിധി പറയാൻ മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മൂഖ്യസൂത്രധാരൻ കമറുദ്ദീനെന്ന് സർക്കാർ; ഹർജിയിൽ വിധി പറയാൻ മാറ്റി

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ നൽകിയ ഹർജി കോടതി വിധി പറയാൻ മാറ്റി. അതേസമയം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കമറുദ്ദീനാണെന്ന് സർക്കാർ പറഞ്ഞു

രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് കമറുദ്ദീൻ തട്ടിപ്പ് നടത്തിയത്. വഞ്ചാനക്കുറ്റം കേസിൽ നിലനിൽക്കും. നിക്ഷേപകർക്ക് പണം നൽകാമെന്ന് കാണിച്ച് വഞ്ചിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാർ വാദങ്ങളെ കമറുദ്ദീൻ ഖണ്ഡിച്ചു. വ്യാപാരം നഷ്ടത്തിലായതിനെ തുടർന്നാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സാധിക്കാതെ വന്നത്. ഇത് വഞ്ചാന കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ലീഗ് എംഎൽഎയുടെ വാദം.

Share this story