വൃദ്ധദമ്പതികളുടെ സ്വർണവും പണവും കവർന്ന് രക്ഷപ്പെട്ട ഹോം നഴ്‌സും കാമുകനും അറസ്റ്റിൽ

വൃദ്ധദമ്പതികളുടെ സ്വർണവും പണവും കവർന്ന് രക്ഷപ്പെട്ട ഹോം നഴ്‌സും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ ശുശ്രൂഷിക്കാനെത്തി സ്വർണവും പണവും കവർന്ന് രക്ഷപ്പെട്ട കേസിൽ ഹോം നഴ്‌സും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ഷേർളി(37), കാമുകനായ കാരോട് ചെങ്കവിള സ്വദേശി സക്കീർ ഹുസൈൻ(28) എന്നിവരാണ് പിടിയിലായത്.

ആരാധന നഗറിലെ സിപി ജോണിന്റെ വീട്ടിൽ നിന്നാണ് ഷേർളി ഏഴ് പവൻ സ്വർണവും 14,000 രൂപയും കവർന്ന് രക്ഷപ്പെട്ടത്. മോഷണത്തിന് ശേഷം ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സക്കീർ ഹൂസൈനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു

ഏജൻസി വഴിയാണ് ഷേർളി ജോണിന്റെ വീട്ടിൽ ജോലിക്കായി എത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുന്ന ഇവർ ഭർത്താവിന്റെ മേൽവിലാസമാണ് ഏജൻസിയിൽ നൽകിയിരുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ നഗരത്തിലെ ഹോട്ടലിൽ നിന്നും കണ്ടെത്തിയത്.

Share this story