പെരുമ്പാവൂരിൽ യുവാവിന് വെടിയേറ്റ സംഭവം; അഞ്ച് പേർ അറസ്റ്റിൽ

പെരുമ്പാവൂരിൽ യുവാവിന് വെടിയേറ്റ സംഭവം; അഞ്ച് പേർ അറസ്റ്റിൽ

പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മഠത്തുംപടി വീട്ടിൽ നിസാർ, സഹോദരൻ സഫീർ, മാഞ്ഞൂരാൻ വീട്ടിൽ നിതിൻ, തട്ടേക്കാട് പുത്തൻ വീട്ടിൽ അൽത്താഫ്, കൊടുത്താൻ ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്

പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Share this story