ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് രാജസ്ഥാൻ സ്വദേശികൾ

ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് രാജസ്ഥാൻ സ്വദേശികൾ

ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെന്നൈ സോകാർപേട്ടിലാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ ദാലിചന്ദ്(74), ഭാര്യ പുഷ്പഭായി(70), മകൾ ശീതൾ എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ മറ്റൊരു മകൾ മാതാപിതാക്കളെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story