ബിജെപിയിൽ വെടിനിർത്തലിന് പുതിയ ഫോർമുല; ശോഭാ സുരേന്ദ്രൻ കോർ കമ്മിറ്റിയിലേക്ക്

ബിജെപിയിൽ വെടിനിർത്തലിന് പുതിയ ഫോർമുല; ശോഭാ സുരേന്ദ്രൻ കോർ കമ്മിറ്റിയിലേക്ക്

സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലേക്ക്. ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ അനുനയിപ്പിക്കാനായി അർഹതപ്പെട്ട സ്ഥാനം നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ശോഭാ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും

ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ശോഭാ സുരേന്ദ്രനൊപ്പം പി എം വേലായുധന്റെ കാര്യത്തിലും തീരുമാനമുണ്ടാകും. അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിൽ ഒഴിവ് വന്ന സ്ഥാനത്തേക്ക് പിഎം വേലായുധനെ പരിഗണിച്ചേക്കും

പുതിയ ഫോർമുലയിൽ ആർ എസ് എസും സംതൃപ്തരാണെന്നാണ് സൂചന. അന്തിമ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായേക്കും.

Share this story